ബുദ്ധമത തീര്‍ത്ഥാടനത്തിന് ഉണര്‍വ്വേകി കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബുദ്ധമത തീര്‍ത്ഥാടനവും വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ വിമാനത്താവളമായ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരാതന നഗരമായ കുശിനഗര്‍ ഗൗതമ ബുദ്ധന്റെ അന്ത്യവിശ്രമ സ്ഥലമായി കരുതപ്പെടുന്നു. ഇവിടെ വച്ചാണ് മരണശേഷം അദ്ദേഹം മഹാപരിനിര്‍വ്വാനം നേടിയതെന്ന് വിശ്വസിച്ചു പോരുന്നു.