പ്രളയക്കെടുതിയില്‍ മരണം 39; ആറുപേര്‍ക്കായി തിരച്ചില്‍ തുടരും; മുഖ്യമന്ത്രി

0

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെട്ട പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനും ദുരിതമനുഭവിയ്ക്കുന്നവര്‍ക്കും കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. ദുരന്തബാധിതരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിയമസഭയില്‍ സംസാരിയ്ക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചത്. തെക്കന്‍ ജില്ലകളില്‍ മാത്രം 39പേരാണ് അതിതീവ്ര മഴയിലും ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരണപ്പെട്ടത്.

You might also like