TOP NEWS| ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി

0

ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് ധാരണാപത്രത്തിനു അംഗീകാരം നൽകിയത്. കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല.

You might also like