TOP NEWS| ഈട് വേണ്ട; 50 ലക്ഷം വരെ ബിസിനസ് ലോണുമായി ഫേസ്ബുക്ക്
ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.