സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ.ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല.അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26നും,പിഎസ്‍സി പരീക്ഷ 28നും നടത്താൻ തീരുമാനിച്ചു.
ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നൽകു എന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരു വർഷത്തെ വാഹന നികുതിയും പിഴയും അടച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭിക്കു. 2020 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്.