പാക്കിസ്ഥാനും തുർക്കിയും ഗ്രേ ലിസ്റ്റിൽ തുടരും

0

ഇസ്ലാമാബാദ് : ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്താൻ തീരുമാനിച്ചതായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്). പാകിസ്ഥാന് പുറമെ തുർക്കി, ജോർദാൻ, മാലി എന്നീ രാജ്യങ്ങളെയും പുതിയതായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു. മൗറീഷ്യസ് ,​ ബോട്സ്വാന എന്നീ രാജ്യങ്ങളെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള നിർദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അതിനാൽ നിലവിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും പ്ലെയർ കൂട്ടിച്ചേർത്തു.

You might also like