TOP NEWS| 80 ശതമാനം ചാർജ് 5 മിനുറ്റിൽ; കരുത്തുറ്റ ബാറ്ററിയുമായി ചൈനീസ് കമ്പനി

0

അഞ്ചു മിനുറ്റിൽ താഴെ സമയമുണ്ടെങ്കിൽ 80% വരെ ചാർജ് ചെയ്യാവുന്ന സൂപ്പർ ബാറ്ററിയുമായി ഹോങ്കോങ് ആസ്ഥാനമായ പ്രവർത്തിക്കുന്ന ബാറ്ററി നിർമാതാക്കളായ ഡെസ്റ്റെൻ. 900 കിലോവാട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെങ്കിൽ വെറും നാലു മിനിറ്റ് 40 സെക്കൻഡിൽ പൂജ്യം ശതമാനത്തിൽ നിന്ന് 80% ചാർജിങ് സാധ്യമാണെന്നാണു ഡെസ്റ്റെന്റെ വാഗ്ദാനം. വൈകാതെ അരങ്ങേറ്റം കുറിക്കുന്ന വൈദ്യുത കാറായ പീച്ച് ജിടിയാവും ഡെസ്റ്റെന്റെ ഈ അതിവേഗ ബാറ്ററി ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ മോഡൽ. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാനും ഈ കാറിനാവുമത്രെ.

You might also like