TOP NEWS| ഇടുക്കിയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ
ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. മഴക്കെടുതിയിൽ ജില്ലയിൽ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും കലക്ടർ പറഞ്ഞു.