TOP NEWS| ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് നഷ്ടം 5.33 ലക്ഷം; ഡ്രൈവർക്കെതിരെ കേസെടുത്തു
കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിൽ കെഎസ്ആർടിസിക്ക് 5,33,000 രൂപ നഷ്ടമുണ്ടായതായി പരാതി. സംഭവത്തിൽ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തു. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.