TOP NEWS| മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമെന്ന് യു.എൻ റിപ്പോർട്ട്

0

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്ന യു.എൻ സർവകലാശാലയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് തയാറാക്കിയ പഠന റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. കേരളത്തിലെ അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളുടെ സാഹചര്യത്തിൽ ഡാം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയിലാണ് റിപ്പോർട്ടിലേക്ക് കോടതിയുടെ ശ്രദ്ധ കൊണ്ടുവന്നതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.

You might also like