പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു

0

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്ധനവില വർദ്ധനയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. അടുത്തമാസം 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തും.

You might also like