പ്രവാസി പുനരധിവാസം: 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടായിരം കോടി രൂപയുടെ പ്രൊപ്പോസല്‍ പ്രവാസി പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000 രൂപ അടിയന്തിര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കി.