വേദന ശമിപ്പിക്കുന്നവർ: ബോബ് പിയേഴ്സ് (വേൾഡ് വിഷൻ)

0

ശാരീരിക, മാനസീക, ആത്മീയ മുറിവുകളാൽ ഉറക്കം നഷ്ടപ്പെട്ട് കിടക്കുന്നവർ നമുക്ക് ചുറ്റും അധികമാണ്.
നമുക്കും അതിനു തുല്യമായ വേദനകളും പ്രശ്നങ്ങളും ഉണ്ടെന്നുള്ളത് ഒരു സത്യം തന്നെയാണ്.
നമുക്ക് വേദനിക്കുമ്പോളും മറ്റുള്ളവുരുടെ വേദനയിൽ മരുന്ന് പുരട്ടണമെകിൽ ദൈവസ്നേഹം നമ്മുടെ ഉള്ളിൽ വേണം.
ഒരു പക്ഷെ ഒരാളുടെ പ്രശ്നം മാറുവാൻ നിന്റെ ഒരു വാക്ക് മാത്രം മതിയായിരിക്കും.
നിന്റെ ഒരു തലോടൽ, ഒരു മനസ്സലിവുള്ള ഒരു നോട്ടം, അൽപ്പം സമയം, ഉയർത്തുന്ന ചില വാക്കുകൾ…ഇവയ്ക്കൊക്കെ അനേകർക്ക് ശാന്തതയും സൗഖ്യവും നൽകുവാൻ സാധിക്കും.
ഒന്നുകിൽ ആ വേദന സംഹാരിയുമായി നമ്മുടെ സ്വാർത്ഥതയിലേക്ക് നമുക്ക് നടന്നു നീങ്ങാം. അല്ലെങ്കിൽ അതിനെ നിന്നിലും വേദന അനുഭവിക്കുന്ന, മരണ വക്കിൽ ആയിരിക്കുന്ന ഒരാൾക്കു കൈമാറാം.
ദൈവം നമ്മുടെ അവസ്ഥക്ക് സൗഖ്യം നൽകിയത് അങ്ങനെയാണ്.
നമ്മുടെ താഴ്ച അറിഞ്ഞു, നമ്മുടെ അടുത്ത് വന്നു, നമ്മെപ്പോലെ ആയി, നമുക്കൊപ്പമിരുന്ന്, തന്റെ സൗഖ്യം നമ്മുടെ മുറിവുകളിൽ പകർന്നു തന്നു. #blessoncherian
Book of Revelation
https://youtu.be/3A0IGyoNQuM

You might also like