TOP NEWS| 2ജി കേസിൽ മൻമോഹൻ സിങ്ങിനെ ഒഴിവാക്കാൻ സമ്മർദം; മാപ്പു പറഞ്ഞ് മുൻ സിഎജി വിനോദ് റായ്
മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട 2ജി സ്‌പെക്ട്രം വിവാദത്തിൽ നിരുപാധികം മാപ്പു ചോദിച്ച് മുൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം സമർപ്പിച്ച അപകീർത്തി കേസിലാണ് റായ് മാപ്പു പറഞ്ഞത്.