TOP NEWS| കാഴ്ച്ചയില്ലാത്ത 60കാരിയ്ക്ക് കൃത്രിമ കാഴ്ച; ഗവേഷകർക്കൊപ്പം ചെലവഴിച്ചത് 6 മാസം

0

16 വര്‍ഷത്തിലേറെയായി പൂര്‍ണ്ണമായി കാഴ്ച്ചയില്ലാതിരുന്ന (blind) 60കാരിയ്ക്ക് കൃത്രിമ കാഴ്ച വിജയകരമായി സൃഷ്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. അവരുടെ ശരീരത്തിൽ ഘടിപ്പിച്ച ആർട്ടിഫിഷ്യൽ വിഷൻ (Artificial Vison) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സ്‌പെയിനിലെ എല്‍ഷെയില്‍ നിന്നുള്ള ബെര്‍ണ ഗോമസ് (Berna Gomez) എന്ന സ്ത്രീയാണ് പരീക്ഷണത്തിനായി ആറ് മാസം ഗവേഷകരോടൊപ്പം ചെലവഴിച്ചത്. തലച്ചോറിന്റെ വിഷ്വല്‍ കോര്‍ട്ടക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രോഡ് അറേ ഉപയോഗിച്ചാണ് വിഷ്വല്‍ പ്രോസ്‌തെസിസ് പരീക്ഷിച്ചത്.

You might also like