TOP NEWS| ഇലോൺ മസ്ക് പാകിസ്ഥാന്റെ GDP യെക്കാൾ സമ്പന്നൻ; 300 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായേക്കും
ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ലയുടെ (Tesla) സിഇഒയുമായ ഇലോൺ മസ്കിന്റെ (Elon Musk) കൈവശം ഇപ്പോൾ പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ (Gross Domestic Production) കൂടുതൽ പണമുണ്ട്! അധികം വൈകാതെ മസ്കിന്റെ ആകെ ആസ്തി 300 ബില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ആ നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ വ്യക്തിയായി ഇലോൺ മസ്‌ക് മാറും.