TOP NEWS| ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും; സമയവും മറ്റു വിശദാംശങ്ങളും അറിയാം
ചന്ദ്രഗ്രഹണം (Lunar Eclipse) എപ്പോഴും ശാസ്ത്രജ്ഞര്‍ക്കും (Scientists) ജ്യോതിഷികള്‍ക്കും (Astrologers)ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒക്കെ വളരെ താല്‍പര്യമുള്ള സംഭവങ്ങളാണ്. സൂര്യന്റെ പ്രകാശം തട്ടി ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സൂര്യനും ചന്ദ്രനും നടുവിൽ ഭൂമി (Earth) എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം 2021 നവംബര്‍ 19 വെള്ളിയാഴ്ചയാണ് നടക്കാന്‍ പോകുന്നത്. ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്.