TOP NEWS| ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 200 പേർക്ക് വരെ പങ്കെടുക്കാം, ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയറ്ററിൽ പ്രവേശിക്കാനും അനുമതി

0

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയറ്ററിൽ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാനും അനുമതിയായി.

അതേസമയം വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ല കലക്ടർമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഝാർഖണ്ഡ്, മണിപൂർ, നാഗാലാന്‍ഡ്, മേഘാലയ,ഉത്തർപ്രദേശ് മഹാരാഷ്ട്ര അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ 40 ജില്ലകളിൽ 50 ശതമാനത്തിന് താഴെയാണ് വാക്സിനേഷൻ നിരക്ക്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ യോഗത്തിൽ സ്വീകരിക്കും.

You might also like