TOP NEWS| ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണമായി തുറക്കുന്നു

0

കോവിഡ് ആകുലത മാറിയതോടെ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണമായി തുറക്കുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദന്ധങ്ങൾ പൂർണമായി പാലിക്കണമെന്നാണ് ഡയറക്ടർ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമാനിലെ പല ഇന്ത്യൻ സ്‌കൂളുകളും പൂർണമായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. സൂർ ഇന്ത്യൻ സ്‌കൂൾ പൂർണമായി പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. അൽ ഗുബ്‌റ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകളും ആറ് മുതൽ 12വരെ ക്ലാസുകളും നിലവിൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബാക്കി അടുത്ത ആഴ്ച മുതൽ ആരംഭിക്കും.

You might also like