കെഎസ്ആര്‍ടിസിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ അവശ്യ സർവ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടർന്നാൽ ഈ നടപടി സ്വീകരിക്കും. ജനത്തെ വലച്ചുള്ള കെ എസ് ആർ ടി സി യൂണിയനുകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്.