TOP NEWS| കുവൈത്ത് സീറോ കോവിഡ് സ്റ്റാറ്റസിലേക്ക്
വ്യാഴാഴ്ചയാണ് മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അവസാന കോവിഡ് രോഗിയും രോഗമുക്തി നേടി പുറത്തിറങ്ങിയത്. ആശുപത്രി അധികൃതരും ആരോഗ്യപ്രവർത്തകര് ചേർന്നു ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഫീൽഡ് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫൗസി അൽ ഖവാരി ട്വിറ്ററിൽ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യമേഖല കൈവരിച്ച ഈ നേട്ടത്തിന് ആരോഗ്യ മന്ത്രി ശൈഖ് ബാസിൽ അസ്വബാഹിനും മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.