TOP NEWS| സൗദിയിൽ എഴുപത് ശതമാനം പേരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു
ഡിസംബർ 17നാണ് സൗദിയിൽ ആദ്യ ഡോസ് വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങിയത്. ഫെബ്രുവരി 18ന് രണ്ടാമത്തെ ഡോസിന്റേയും വിതരണം ആരംഭിച്ചു. ഇപ്പോൾ ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിട്ടുണ്ട്. ഇത് വരെ 24.28 മില്യൺ ആദ്യ ഡോസും, 21.7 മില്യൺ രണ്ടാം ഡോസും രാജ്യത്ത് വിതരണം ചെയ്തു. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ എഴുപത് ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു.