TOP NEWS| സൗദിയിൽ പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ സ്വയം നീരീക്ഷിക്കപ്പെടും

0

പൊതുഗതാഗത സേവനം നൽകിവരുന്ന വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്തുന്നതിനാണ് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം അഥവാ സ്വയം നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്. അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു. വാഹനത്തിന്‍റെ നിയമപരമായ സാധുത, വർക്കിംഗ് കാർഡ്, കാലാവധി, മറ്റ് സുരക്ഷാ പ്രശ്‌നങ്ങൾ എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ നിരീക്ഷിക്കുക.

You might also like