TOP NEWS| നടപ്പുവര്‍ഷം മൂന്നാം പാദത്തില്‍ ഖത്തര്‍ മിച്ച ബജറ്റ് കൈവരിച്ചതായി ധനകാര്യമന്ത്രാലയം

0

2021 മൂന്നാം പാദത്തിലെ വരവ് ചിലവ് സംബന്ധിച്ച ബജറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 0.9 ബില്യണ്‍ റിയാലിന്‍റെ മിച്ചമാണ് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഖത്തര്‍ സമ്പദ് രംഗം കൈവരിച്ചത്. 47 ബില്യണ്‍ റിയാലിന്‍റെ മൊത്ത വരുമാനമാണ് മൂന്നാം പാദത്തിലുണ്ടായത്. ഉയര്‍ന്ന എണ്ണവിലയാണ് വരുമാനവര്‍ധനവിന്‍റെ പ്രധാന കാരണം. 46.1 ബില്യണ്‍ റിയാലാണ് ഈ പാദത്തിലെ മൊത്തം ചിലവ്.

You might also like