TOP NEWS| അപകടങ്ങളില്‍ കാണാതാവുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
അപകടങ്ങളിലും അത്യാഹിതങ്ങളിലും കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. ഇതിനു ശേഷം പരിശോധനകൾ നിർത്തും. അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും. അനന്തമായി പരിശോധന നീളാതെ നിശ്ചിത സമയത്തിനകം ഊർജിതമായ പരിശോധന ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.