എട്ട് വർഷത്തിന് ശേഷം ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടി

0

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർദ്ധിപ്പിച്ചു. എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് വർദ്ധന. 2021 ഡിസംബർ 1 മുതൽ ആണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.

ആദ്യത്തെ 2 കിലോമീറ്ററിന് മിനിമം ഓട്ടോ നിരക്കായ 25 രൂപയിൽ നിന്ന് 30 രൂപയായാണ് വർദ്ധിപ്പിച്ചത്. തുടർന്നുള്ള യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. മുൻപ് ഇത് 13 രൂപയായിരുന്നു.

നവംബർ 8 തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനുപുറമെ, ആദ്യ അഞ്ച് മിനിറ്റ് വെയിറ്റിംഗ് ചാർജ് സൗജന്യമായിരിക്കും, അതിനുശേഷം ഓരോ 15 മിനിറ്റിലും 5 രൂപ ഈടാക്കും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ യഥാർത്ഥ നിരക്കിന്റെ മുകളിലുള്ള മീറ്ററിൽ യാത്രാക്കൂലിയുടെ പകുതി അധികമായി ഈടാക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

You might also like