TOP NEWS| ദുരിതം വിതച്ച് പെരുമഴ; തമിഴ്നാട്ടില് 5 മരണം, മുന്നൂറോളം വീടുകള്‍ തകര്‍ന്നു, 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെ മാറ്റി

0

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ അഞ്ചു പേർ മരിക്കുകയും മുന്നൂറിലധികം വീടുകൾ തകരുകയും ചെയ്തു. തുടർച്ചയായ മൂന്നാം ദിവസവും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. 48 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,107 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്‍റെ വടക്കൻ ജില്ലകളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു. എൻഡിആർഎഫിന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മധുരൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് എൻഡിആർഎഎഫ് സംഘമെത്തിയിട്ടുള്ളത്. തഞ്ചാവൂർ, കൂഡല്ലൂർ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്.

You might also like