TOP NEWS| ഖത്തറിൽ ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം

0

ഖത്തറിൽ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ബോട്ട് യാത്രക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം. വലിയ ടൂറിസ്റ്റ് ബോട്ടുകളിൽ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റരുത്. ഇന്ന് 138 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങൾ നാല് ഘട്ടങ്ങളിലായി നീക്കിയെങ്കിലും ബോട്ട് യാത്രകൾക്കേർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ നിലവിലുള്ളത് പോലെ തുടരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

You might also like