കോൺഗ്രസിൽ ക്യാംപ് ‘ഫയർ’; മിസ്ഡ് കോളിൽ അംഗത്വം

0

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും എല്ലാ വർഷവും പരിശീലന ക്യാംപുകൾ സംഘടിപ്പിക്കാൻ പാർട്ടി ഹൈക്കമാൻഡ് തീരുമാനിച്ചു. പരിശീലനത്തിൽ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുന്നതിനുള്ള വ്യവസ്ഥയുൾപ്പെടുത്തി പാർട്ടി ഭരണഘടന പരിഷ്കരിക്കുന്നതു പരിഗണനയിലുണ്ട്.

പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുത്ത ശേഷം അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ ഇക്കാര്യം തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്യാംപ് സംഘടിപ്പിക്കും. ഈ വർഷത്തെ ദേശീയ ക്യാംപ് നാളെ മുതൽ 15 വരെ മഹാരാഷ്ട്രയിലെ വാർധയിലുള്ള സേവാഗ്രാമിൽ നടക്കും.

ആദ്യമായാണു പ്രവർത്തകർക്കും നേതാക്കൾക്കുമായി കോൺഗ്രസ് ക്യാംപ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം ചേർന്ന പ്രവർത്തകസമിതി യോഗമാണ് ഈ നിർദേശം അംഗീകരിച്ചത്.

You might also like