‘വൈറസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി; കോവിഡ് ഗുളികയ്ക്ക് അംഗീകാരം ഉടന്‍’

0

ന്യൂഡല്‍ഹി∙ കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക ചുവടുവയ്പുമായി രാജ്യം. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗുളികരൂപത്തിലുള്ള മൊല്‍നുപിരാവിര്‍ എന്ന മരുന്നിന് ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മ എന്‍ഡിടിവിയോടു പറഞ്ഞു. കോവിഡ് ഗുരുതരമായി മാറാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായവര്‍ക്കാവും മരുന്നു നല്‍കുക. അഞ്ച് ഇന്ത്യന്‍ കമ്പനികളാവും മരുന്ന് നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഫൈസര്‍ നിര്‍മിക്കുന്ന പാക്‌സ്ലോവിഡ് എന്ന മരുന്നിന് അംഗീകാരം നല്‍കുന്നത് വൈകുമെന്നും ഡോ. രാം വിശ്വകര്‍മ പറഞ്ഞു.

You might also like