ഓസ്ട്രേലിയ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു; വാക്‌സിൻ എടുക്കാത്തവരുടെ മെഡിക്കൽ ആനുകൂല്യങ്ങൾ എടുത്തുമാറ്റില്ല
കാൻബറ: കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്തവർ ചികിത്സാ ചിലവുകൾ സ്വയം വഹിക്കണമെന്ന് മുൻ ന്യൂ സൗത്ത് വെയിൽസിൽ പ്രീമിയർ ബോബ് കാർ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന ആവശ്യമായിരുന്നു വാക്‌സിൻ സ്വീകരിക്കാത്തവരുടെ മെഡിക്കൽ മെഡികെയർ ആനുകൂല്യങ്ങൾ എടുത്ത് കളയണമെന്നത്, ഈ ആവശ്യത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളിക്കളഞ്ഞു.
ഓസ്‌ട്രേലിയയിൽ ജീവിക്കുന്നവർക്ക് സ്വന്തമായി തീരുമാനം എടുക്കുന്നതിൽ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കടുത്ത സമീപനം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്തവർ സ്വയം ചികിത്സാ ചിലവുകൾ വഹിക്കണമെന്ന് സിംഗപ്പൂർ ഈ ആഴ്ചയിൽ പ്രഖ്യാപിച്ചിരുന്നു.
സിംഗപ്പൂർ മാതൃക പിന്തുടരണമെന്നാണ് ബോബ് കാർ ട്വീറ്റിൽ ആവശ്യപ്പെട്ടത്. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് കൊവിഡ് ബാധ ഉണ്ടായാൽ എല്ലാ ചികിത്സാ ചിലവുകളും സ്വയം വഹിക്കണമെന്നായിരുന്നു ആവശ്യം.
രോഗബാധയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതുകൊണ്ടാണ് രോഗം ബാധിക്കുന്നതെന്നും, ഈ മണ്ടത്തരത്തിന് മറ്റുള്ളവരല്ല, മറിച്ച് അവർ തന്നെ പണം നൽകണമെന്നുമാണ് ബോബ് കാറിന്റെ വാദം.
വാക്‌സിൻ സ്വീകരിക്കുന്നില്ല എന്ന് തീരുമാനിച്ച സിംഗപ്പൂരിലുള്ളവർക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ ചികിത്സക്കായുള്ള ചെലവ് അവർ തന്നെ വഹിക്കണമെന്നാണ് സിംഗപ്പൂരിലെ പുതിയ പ്രക്യാപനം. 8 ഡിസംബർ 2021 മുതൽ ഈ തീരുമാനം പ്രാപല്യത്തിൽ വരും.
കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ വരുന്ന ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിക്കാത്തവരാണ് എന്ന കാരണമാണ് സിംഗപ്പൂർ അധികൃതർ ഈ തീരുമാനത്തിന്റെ പിൻപിൽ എന്ന് പറയുന്നത്. ആരോഗ്യ സംവിധാനത്തിന് മേലുള്ള സമ്മർദ്ദം ഇത് വഴി കൂടുന്നതായും സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.