TOP NEWS| കുവൈത്തിൽ നിരോധനം ലംഘിച്ചു സർവീസ് നടത്തിയ 180 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു

0

വീടുകളിലേക്കും മറ്റും സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ ഹൈവേകളിലും റിങ് റോഡുകളിലും പ്രവേശിക്കുന്നതിന് ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് 180 ഓളം ബൈക്കുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. വിലക്കുള്ള റോഡുകളിൽ പ്രവേശിച്ചവക്കു പുറമെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പൂർത്തിയാകാത്ത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

You might also like