TOP NEWS| സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14പേർ പിടിയിൽ

0

സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14 പേർ പിടിയിലായി. മൂന്ന് കേസുകളിലായാണ് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പൊലീസ് ചമഞ്ഞെത്തിയായിരുന്നു കവർച്ച. പണവും മൊബൈൽ ഫോണുകളും വിലയേറിയ വസ്തുക്കളും ഇവർ കവർന്നതായി പൊലീസ് അറിയിച്ചു. ഇതിൽ ഏഴുപേർ മക്ക പ്രവശ്യ പൊലീസിന്റെ പിടിയിലാണ്. ആറ് യമനികളും ഒരു ഫലസ്തീൻ പൗരനുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

You might also like