TOP NEWS| അറസ്റ്റിലായ കർഷകർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് സര്‍ക്കാര്‍

0

ഡൽഹിയിൽ റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​. 83 പേർക്കാണ്​ ഇത്തരത്തിൽ സഹായധനം കൈമാറുക. മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ഛന്നി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം കേന്ദ്രവുമായുള്ള പുതിയ ഏറ്റുമുട്ടലിന്​ വഴി തുറക്കുമെന്നുറപ്പാണ്.

You might also like