രാജ്യത്ത് 60 ശതമാനം വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമായില്ല ; റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷത്തിലേറെയായി . കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം ഒരു ചെറിയ വിഭാഗo വിദ്യാർത്ഥികൾക്ക് മാത്രമാണ് ലഭ്യമായതെന്നാണ് പഠനം. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളും കോളജുകളും അടച്ചിട്ടതാണ് ഓൺലൈൻ വിദ്യാഭ്യാസം തുടരാൻ കാരണം. അതെ സമയം ഒരു വിഭാഗം വിദ്യാർഥികൾക്ക് പേടി സ്വപ്നമായിരുന്നു ഓൺലൈൻ വിദ്യഭ്യാസമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് .രാജ്യത്തെ 60 ശതമാനം വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലെന്ന് അസിം പ്രേംജി ഫൗണ്ടേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികളും ഇന്‍റർനെറ്റ് സിഗ്നൽ, വേഗത പ്രശ്നങ്ങളിൽ ബുദ്ധിമുട്ടിയതായി’ ഓക്സ്ഫാം’ ഇന്ത്യ പറയുന്നു. കൂടാതെ മൊബൈൽ ഡേറ്റ നിരക്കുകളുടെ വർധനയുംവിദ്യാർഥികൾക്ക് തിരിച്ചടിയായി.20 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് മഹാമാരി സമയത്ത് കൃത്യമായി വിദ്യാഭ്യാസം ലഭിച്ചത്. എന്നാൽ ഇതിന്‍റെ പകുതിയോളം പേർ മാത്രമാണ് ലൈവ് ക്ലാസുകളിൽ പങ്കെടുത്തതെന്നും ഐ.സി.ആർ.ഐ.ഇ.ആറും എൽ.ഐ.ആർ.എൻ.ഇ ഏഷ്യയും നടത്തിയ സാമ്പ്ൾ സർവേ പഠനത്തിൽ സൂചിപ്പിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാത്രമല്ല, സ്കൂളിൽ നിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിലും വർധനവുണ്ടായി . 38 ശതമാനം കുടുംബങ്ങളിൽ ഒരു വിദ്യാർഥിയെങ്കിലും പഠനം നിർത്തി.കോവിഡ് കാലയളവിൽ ഡിജിറ്റൽ വിദ്യാഭ്യാസമാണ് കുട്ടികളുടെ പഠനം തുടരാനുള്ള ഏക മാർഗം . പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസമാണോ ഡിജിറ്റൽ വിദ്യാഭ്യാസമാണോ എന്നത് അനുസരിച്ച് ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നാൽ അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം -വിദ്യാഭ്യാസ വിദഗ്ധ അമൃത സിങ് വ്യക്തമാക്കുന്നു .