TOP NEWS| വീട് പൂട്ടിപ്പോയതോടെ മോഷ്ടാക്കൾ കവർന്നത് 50 പവൻ സ്വർണവും 1.4 ലക്ഷം രൂപയും

0

മലപ്പുറം: ഉടമ വീട് പൂട്ടിപ്പോയതോടെ മോഷ്ടാക്കൾ കവർന്നത് 50 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും. ഊരകം മമ്പീതി വള്ളിക്കാടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.

You might also like