TOP NEWS| വിവാദങ്ങളും വികസന പദ്ധതികളും, ആറുമാസം പിന്നിട്ട് ടീം പിണറായി

0

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ (Pinarayi Vijayan) അധികാരമേറ്റെടുത്ത് ഇന്ന് ആറുമാസം പൂർത്തിയാകുന്നു. പുതുചരിത്രമെഴുതിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ അധികാരമേൽക്കൽ. ഏറെ പുതുമഖങ്ങളുള്ള ടീമുമായി ക്യാപ്റ്റന്‍റെ രണ്ടാം ഇന്നിംഗ്സ്. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനകാലത്തെന്നെ പോലെ പുതിയ സർക്കാരിന്‍റെയും ആദ്യ മുൻഗണന മഹാമാരിക്കാലത്തെ കൈത്താങ്ങിന് തന്നെയായിരുന്നു. മുൻ സർക്കാരിന്‍റെ അവസാനകാലത്ത് തുടങ്ങിയ കൊവിഡ് പ്രതിരോധത്തിലെ വിള്ളലുകൾ പുതിയ സർക്കാർ കാലത്ത് കൂടുതൽ പ്രകടമായി. വൻ വിവാദങ്ങൾക്കൊടുവിൽ ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാൻ ഒടുവിൽ നിർബന്ധിതരായി. 

You might also like