കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ചു

0

കുൽഗാം: കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. കുൽഗാമിലെ അഷ്മുജി ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് അറിയിച്ചു.പ്രദേശം വളഞ്ഞ സംയുക്തസേന നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

മൂന്ന് ദിവസത്തിനിടെ കുൽഗാം ജില്ലയിൽ ഇത് മൂന്നാം തവണയാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽ പോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടൽ രണ്ട് കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.
You might also like