നിയമ ലംഘനങ്ങൾ ; സൗദിയിൽ കർശന പരിശോധന ; പിടിയിലായത് 13,906 പേർ
ജിദ്ദ :നിയമ ലംഘകരെ കണ്ടെത്താൻ സൗദി അറേബ്യയിൽ കർശന പരിശോധനകൾ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ 13,906 നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘനം നടത്തിയവരെയാണ് അധികൃതർ ലക്ഷ്യമിടുന്നത്.