TOP NEWS| ”രാജ്യസുരക്ഷയെ കുറിച്ച് ക്ലാസെടുക്കുന്നു; അരുണാചലിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് മിണ്ടുന്നില്ല” മോദി സർക്കാറിനെതിരെ കോൺഗ്രസ്
രാജ്യസുരക്ഷയെ കുറിച്ച് ജനങ്ങൾക്ക് ക്ലാസെടുക്കുന്ന ബിജെപിയും അവരുടെ കേന്ദ്രസർക്കാറും അരുണാചൽ പ്രദേശിൽ രണ്ടാമതൊരു സ്ഥലത്ത് കൂടി ചൈന കയ്യേറ്റം നടത്തി കെട്ടിടം നിർമിക്കുമ്പോൾ മിണ്ടാത്തതെന്തെന്ന് കോൺഗ്രസ്. രാജ്യസുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ചൈനീസ് അധിനിവേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതും സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് രാജ്യത്തെ അറിയിക്കാത്തതും കോൺഗ്രസ് ചോദ്യം ചെയ്തു. ഈ മൗനം കുറ്റകരവും നിഷേധാത്മകവുമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി.