TOP NEWS| ‘അനുഭവങ്ങൾ കാരണം ജനങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല’; കർഷക സമരം തുടരുന്നതിൽ പ്രതികരിച്ച് രാഹുൽ
കഴിഞ്ഞ കാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വ്യാജ വാഗ്ദാനങ്ങൾ കേട്ട് പൊതുജനങ്ങൾ ഏറെ വഞ്ചിതരായിട്ടുണ്ടെന്നും അതുകൊണ്ടാണ് കാർഷിക നിയമം പിൻവലിക്കാമെന്ന് സമ്മതിച്ചിട്ടും കർഷകർ സമരം തുടരുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു വർഷത്തിലേറെയായി നടന്നു വരുന്ന സമരം കാർഷിക നിയമം പാർലമെൻറിൽ പിൻവലിക്കുകയും തങ്ങളുടെ ഇതര ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നിർത്തുകയുള്ളൂവെന്നാണ് കർഷകർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുലിന്റെ പ്രതികരണം. #FarmersProtest continues എന്ന ഹാഷ്ടാഗോടെ ഹിന്ദിയിലായിരുന്നു ട്വീറ്റ്.