തമിഴ്‌നാട്ടിൽ കനത്ത മഴ ; 16 ജില്ലകളിൽ റെഡ് അലേർട്ട്

0

തമിഴ്‌നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച് സർക്കാർ . ചെന്നൈ അടക്കമുള്ള 16 ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ആറ് ജില്ലകളിലായിരുന്നു ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുച്ചേരി, കാരയ്ക്കൽ മേഖലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അതെ സമയം തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തൂത്തുക്കുടി, കന്യാകുമാരി, നാഗ പട്ടണം ,തിരുനെൽവേലി,രാമനാഥപുരം,ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെ വെള്ളത്തിനിടയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാ പ്രവർത്തനം പുരോഗമിയ്ക്കുകയാണ്.
You might also like