ദുര്‍ഗ് -ഛത്തീസ്‌ഗഡ് എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

0

ഭോപ്പാല്‍: ദുര്‍ഗ് -ഛത്തീസ്‌ഗഡ് എക്സ്പ്രസിന്റെ  നാല് കോച്ചുകളിൽ തീപിടുത്തമുണ്ടായി. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം, ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്‌ഗഡിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുമ്ബോഴാണ് അപകമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ദുര്‍ഗ് – ഛത്തീസ്‌ഗഡ് എക്സ്പ്രസിലെ എസി കോച്ചുകളിലാണ് തീ പിടിത്തമുണ്ടായത്. കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
You might also like