മുല്ലപ്പെരിയാർ ; ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്‌നാട്
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി സുപ്രിംകോടതിയിൽ തമിഴ്‌നാട് . മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്‌നാട് കോടതിയിൽ ആവശ്യപ്പെട്ടു. കേരളം ഉത്തരവ് റദ്ദാക്കിയത് തമിഴ്‌നാട് ചൂണ്ടിക്കാട്ടി. ഇടക്കാല അപേക്ഷ എന്ന രീതിയിലാണ് തമിഴ്‌നാട് അപേക്ഷ സമർപ്പിച്ചത്.