ഒമിക്രോൺ കോവിഡ് വൈറസ് സ്ഥിരീകരിച്ച് കാനഡ
കാനഡയിൽ ഒമിക്രോൺ കോവിഡ് വൈറസ് സ്ഥിരീകരിച്ചു.നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് കണ്ടെത്തിയത്. രണ്ടു പേരേയും ഐസൊലേഷനിലേക്ക് മാറ്റിയതായും ഇവർ നേരിട്ട് ബന്ധപ്പെട്ടവരെ പരിശോധിച്ചതായും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു.യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതോടെയാണ് അമേരിക്കയും കാനഡയും പരിശോധന കർശനമാക്കിയത്.നെതർലന്റിൽ 61 പേരിൽ 13 പേർക്കും രോഗബാധ കണ്ടെത്തിയതോടെ യൂറോപ്യൻ യൂണിയൻ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.