TOP NEWS| ഒമിക്രോൺ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി

0

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. വൈറസ് കുവൈത്തിൽ എത്താതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. ഓരോ യാത്രക്കാരനെയും തെർമൽ പരിശോധനക്ക് വിധേയമാക്കിയാണ് ടെർമിനലിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. സംശയമുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പി.സി.ആർ പരിശോധന നടത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും അംഗീകൃത വാക്‌സിൻ സ്വീകരിച്ചവർക്കും മാത്രമാണ് നേരത്തെ തന്നെ പ്രവേശനാനുമതി നൽകിയിരുന്നത്. പുതിയ സാഹചര്യത്തിൽ നിബന്ധന കണിശമാക്കിയിട്ടുണ്ട്.

You might also like