TOP NEWS| യുഎഇ ദേശീയദിനം; എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം

0

ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ എക്‌സ്‌പോയിൽ നടക്കുന്ന പരിപാടി ആസ്വദിക്കാൻ സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് എക്‌സ്‌പോ അധികൃതർ അറിയിച്ചു. ദേശീയദിനമായ ഡിസംബർ രണ്ടിന് വർണാഭമായ പരിപാടികളാണ് എക്‌സ്‌പോയിൽ ഒരുക്കുന്നത്. സംഗീത പരിപാടികൾ, വെടിക്കെട്ട്, പരേഡ് എന്നിങ്ങനെ രാവിലെ ഒമ്പത് മുതൽ പുലർച്ച രണ്ട് വരെ എക്‌സ്‌പോയിൽ ആഘോഷമുണ്ടാകും.

You might also like