ബഹ്റിനിലെ ക്രിസ്ത്യൻ ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങുന്നു
ബഹ്റിനിൽ നിർമ്മിച്ച ക്രിസ്ത്യൻ ദേവാലയമായ മേരി ക്യൂൻ ഓഫ് അറേബ്യ ഡിസംബർ 9 ന് ബഹ്റിൻ രാജാവ് ഹമദ് ബിൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്യും. അറേബ്യൻ മേഖലയിലെ ഏറ്റവും വലിയ ചർച്ചാണ് ബഹറിനിൽ വിശ്വാസികൾക്ക് തുറന്നു നൽകാൻ പോവുന്നത്. ബഹറിനിലെ അവലി എന്ന ചെറു നഗരത്തിലാണ് ദേവാലയം പണിതിരിക്കുന്നത്. ഒരു സമയം 2300 ഓളം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ചർച്ച്.