ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമം: ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

0

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേയും ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അക്രമ സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ഇന്നലെ മന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു ദിവസത്തിനിടയില്‍ മധ്യപ്രദേശിലും കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരിന്നു.

മധ്യപ്രദേശിലെ വിദിഷയില്‍ ഒരു സ്‌കൂളിനു നേരേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആണ് അക്രമം അഴിച്ചുവിട്ടത്. കര്‍ണാടകയില്‍ ഒരു പുരോഹിതനു നേരേ വാള്‍ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏതാനും ദിവസംമുന്പു മതഗ്രന്ഥങ്ങള്‍ കത്തിച്ചു. മത പരിവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇത്തരക്കാര്‍ അക്രമത്തിനു നേതൃത്വം നല്‍കുന്നതെന്നും നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയും െ്രെകസ്തവ സഭകള്‍ക്കെതിരേ യും നടത്തുന്ന അനാവശ്യ പ്രചാരണങ്ങള്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ തന്നെ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന കീഴ്‌വഴക്കങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

You might also like