കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം; ആളപായമില്ല

0

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപ്പിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുന്നത് കണ്ട് ജീവനക്കാർ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

You might also like